Friday 30 September 2011

ഗദ്ദര്‍ സമൂഹത്തിന്‍റെ നേര്‍കാഴ്ച

ഗദ്ദര്‍ സമൂഹത്തിന്റെ മുന്നില്‍ രാഷ്ട്രീയമാണ് കവിതയിലൂടെ വിളിച്ചു പറയുന്നത്. ഗദ്ദറിന്റെ വിളംബരങ്ങള്‍ക്കായി നാട്ടുകാര്‍ കാതു കൂര്‍പ്പിക്കുന്നുണ്ട്. ഇവിടെ ഗദ്ദറിനെ പോലൊരു കവി എന്തുകൊണ്ടുണ്ടാവുന്നില്ല? ഇവിടെ വൈകുന്നേരങ്ങളിലെ കാവ്യ സദസ്സുകള്‍ തേടി കവികള്‍ പോകുമ്പോള്‍ ഗദ്ദര്‍ തന്റെ കവിതാ സദസ്സുകളിലേക്ക് ജനങ്ങളെ വിളച്ചടുപ്പിക്കയാണ്. അവരിലേക്ക് വിപ്ലവം പകരുകയാണ്. അതെ, ഗദ്ദറിന് സമാനതകളില്ല. മലയാളത്തില്‍ ഒരു ഗദ്ദറിന് സാധ്യതയുണ്ട്. ആദിവാസി മേഖലയിലെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് കൊണ്ട് ഒരു ഗദ്ദറനെപ്പോലൊരാള്‍ ഇവിടെ ഉയര്‍ന്നുവരും എന്ന് ഞാന്‍ സ്വപ്നം കാണുന്നു. കേരളത്തില്‍ നിരവധി കവികളുണ്ട്. പുതു തലമുറക്കാര്‍. നന്നായി സാമൂഹ്യ പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നവര്‍. ഇവിടെ രാഷ്ട്രീയത്തിലും ഉണര്‍വ്വുണ്ടാകുന്നില്ല. ഒരു രാഷ്ട്രീയ മുന്നേറ്റത്തിന് കരുത്തുപകരാന്‍ കവികള്‍ക്ക് സാധിക്കും. മുന്നേറ്റമെവിടെ? നമ്മള്‍ ഒരു പ്രശ്‌നവും അഭിമുഖീകരിക്കുന്നില്ലേ? നിരവധി പ്രശ്‌നങ്ങളുണ്ട്. പക്ഷെ, നമ്മുടെ പ്രശ്‌നങ്ങളൊന്നും പ്രശ്‌നങ്ങളല്ല എന്ന് ആരോ കല്‍പ്പിക്കുന്നു. പ്രശ്‌നങ്ങളെ ഇസ്തിരിയിട്ടു മിനുക്കി സുന്ദരരൂപത്തിലാക്കുന്നു. എങ്കിലും നമ്മള്‍ പൂര്‍ണ്ണമായും നിരാശരാവേണ്ടതില്ല. കാരണം കേരളത്തിലെ യുവകവികളില്‍ പലരും തങ്ങളുടെ കവിതകളിലൂടെ രാഷ്ട്രീയം പറയുന്നുണ്ട്. അവര്‍ മുന്നേറ്റങ്ങള്‍ക്ക് കരുത്തു പകരുന്നുണ്ട് '


No comments:

Post a Comment