Thursday 18 July 2013

റംസാന്റെ ഹൃദയൌഷധം

ഉപവാസത്തിന് ഇസ്ലാം ഉന്നതമായ സ്ഥാനം കല്പിച്ചിരിക്കുന്നു കേവലം ഭക്ഷണ രീതിയില്‍ മാറ്റം വരുത്തലും മനുഷ്യനെ പട്ടിണി ക്കിടലും അല്ല നോമ്പ് കൊണ്ട് ഉദ്ധേശിച്ചിട്ടുള്ളത്. മനുഷ്യന്‍ തുടര്ന്ന് വരുന്ന ദുസ്വ ഭാവങ്ങളും ദുരാചാരങ്ങളും ഉപേക്ഷിക്കകയും ദേഹേഛകളുടെ അടിമത്വത്തില്‍ നിന്നു മോചനം നേടുകയും ആത്മീയമായും അധ്യാത്മീകമായും മനസ്സിനെ പരിവര്‍ത്തനം ചെയ്യുകയുമാണ് നോമ്പിന്റെ പ്രധാന ലക്‌ഷ്യം.

റമദാനിന്റെ ഏറ്റവും വലിയ സവിശേഷത ഖുര്‍ആന്‍ അവതീര്ണമമായ മാസമാണ് റംസാനെന്നതാണ് പതിനാലു നൂറ്റാണ്ട് മുന്പാണണ്‌ ഈ ഗ്രന്ഥം അവതരിക്കുന്നത് ഉയര്ന്നു നില്‍ക്കുന്ന ഒരു നാഗരികതയോ, പാഠശാലയോ, ഗ്രന്ഥ ശാലയോ ഇല്ലാത്ത ഗോത്ര വഴക്കുകളില്‍ മാത്രം അഭിരമിക്കുന്ന ജനം.

അവരുടെ ആരാധ്യ വസ്തുക്കള്‍ ശിലകളാണ് സ്രഷ്ട്ടവും സംരക്ഷകനുമായ ഏക ദൈവത്തിന്റെ അസ്ഥിത്വം അവര്‍ അംഗീകരിക്കുന്നുവെങ്കിലും അവനിലേക്ക് നേരിട്ട് അടുക്കുക അസാധ്യമായതിനാല്‍ ഇടയാളന്മാരെ സ്വീകരിക്കുക എന്ന തത്വമാണ് അവരംഗീകരിച്ചിരുന്നത്. ഈ ഇടയാളന്ന്മാ രില്‍ മഹാത്മാക്കള്‍ മുതല്‍ വിഗ്രഹങ്ങള്‍ വരെ ഉണ്ടായിരുന്നു . കല്ലുകള്ക്ക് മുന്നിലായിരുന്നു അവര്‍ നമസ്ക്കരിചിരുന്നത്

പ്രവാചകന്‍ അവരോടു പറഞ്ഞു നിങ്ങളെയും ,നിങ്ങളുടെ മുന്ഗാമികളെയും സൃഷ്ട്ടിച്ച നിങ്ങളുടെ രക്ഷകനെ അരാധിക്കുവിന്‍ ആദമിന്റെ മക്കളാണ് നാമെല്ലാവരും നമ്മുടെ ഭൂമി ഒന്നാണ്,സൂര്യനൊന്നാണ്‌,ചന്ദ്രനൊന്നാണ് ഒരേ വായു ശ്വസിക്കുന്നവരാണ് നാമെല്ലാവരും ഒരേ വെള്ളം കുടിക്കുന്നവര്‍ ജൂത്നറെയും ക്രൈസ്താവന്‍റെയും പടച്ചവന്‍ ഒരുവനാണു, മത മുള്ളവന്റെയും ഇല്ലതവന്റെയും പടച്ചവന്‍ ഒരുവനാണു അല്ലാഹു. അറബിക്ക്, അനറബിയേക്കാള്‍ വെളുത്തവന്, കറുത്തവനേക്കാള്‍ യാതൊരു ശ്രേഷ്ഠതയുമില്ല ഭക്തിയിലൂടെയല്ലാതെ അവര്‍ കേട്ടു, കണ്ടറിഞ്ഞു, ആസ്വദിച്ചു, ഒന്നായി.
.
ഇസ്ലാം ഒരു നവീന മതമല്ല. ഇസ്ലാം മതം നബിക്ക് മുന്പും ഉണ്ടായിരുന്നു മനുഷ്യരുണ്ടായ കാലം മുതല്‍ ഇസ്ലാം മതമുണ്ട്. മറ്റു മതക്കാര്‍ക്ക് വിശ്വസിക്കാന്‍ പാടില്ലാത്ത ഒരു തത്വവും ഇസ്ലാമിലില്ല. പൂര്‍വ്വ മതത്തിന്റെ പരിശുദ്ധത നില നിര്‍ത്തുന്നതിനും കാലോചിതമായ ഉപദേശങ്ങള്‍ നല്കാനുമാണ് പ്രവാചകന്മാര്‍ വന്നു കൊണ്ടേയിരുന്നത്.മത ത്തിന്റെ മൂല പ്രമാണങ്ങള്‍ ഒരു തരത്തീല് അല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ സകല മതങ്ങളിലും കാണപ്പെടുന്നവ മാത്രമാണ് അതിനാല്‍ ഒരാള്‍ മുസ്ലിം ആകുമ്പോള്‍ കൂടുതലായി ഒന്നും വിസ്വസിക്കേണ്ടതില്ല കുറെ അന്ധ വിശ്വാസങ്ങള്‍ വര്ജ്ജി്ക്കണം എന്നേ ഉള്ളു....

വിശുദ്ധ ഖുര്ആന്‍ മുസ്ലികളുടെ വേദ ഗ്രന്ഥമല്ല മനുഷ്യരുടെ മുഴുവന്‍ വേദ ഗ്രന്ഥമാണ്,മുഹമ്മദ്‌ നബി മുസ്ലിംകളുടെ മാത്രം പ്രവാചകനല്ല ലോകത്തെ മുഴുവന്‍ മനുഷ്യരുടെയും പ്രവാചകനാണ്
ധാരാളം വിഞ്ജാനങ്ങളും ശാസ്ത്ര സത്യങ്ങളും ഉള്‍കൊള്ളുന്ന ഖുര്ആന്‍ മനുഷ്യ ചിന്തയുടെ നൂറ്റാണ്ടുകളുടെ വളര്ച്ചയുമായും കാലഘട്ടത്തിന്റെ വളര്ച്ചയുമായും സമരസപെട്ടു പോകാന്‍ കഴിയുന്നു വന്നത് അത്ഭുതമായിരിക്കുന്നു!

മനുഷ്യ ജീവിതത്തിനു കുറ്റമറ്റ ഒരു മാര്‍ഗ ദര്‍ശനം അനിവാര്യമാണ്. അന്നപാനാദികളെ പോലെ നമ്മുടെ ജീവിതത്തിനാധാരമായിരിക്കണം ആ മാര്‍ഗ ദര്‍ശനം.ഖുര്‍ആന്‍ സ്വയം ഉദ്ഭോധനവും അനുസ്മരണ സന്ദേശവും തത്വോപദേശവുമാണെന്ന് അവകശപ്പെടുന്നു.

ആധുനീകവും പൌരാണികവുമായ ചിന്ത, അസുഖങ്ങളുടെ മുഖ്യ കാരണം ഹൃദയവും മനസുമാകുന്നു എന്നതാണ്. മനസിന്റെ ശുദ്ധി കൈവരിക്കലും നില നിര്‍ത്തലും അത്യന്തിക ജീവിതത്ത്തിന്നാധാരമാണ്.ദൈവീക വചനങ്ങളല്ലാതെ മനുഷ്യ മനസ്സുകളെ ശുദ്ധീകരിക്കുവാനും വിമലീകരിക്കുവാനും സാധിക്കുകയില്ല

മഴയും വെയിലും ചൂടും തണുപ്പും ദൈവീകനുഗ്രഹങ്ങളില്‍ ചിലത് മാത്രം ആതാതു അവസരങ്ങളില്‍ അതനുഭാവപ്പെടാതിരുന്നാല്‍ ജീവിതം ദുസ്സഹം.
നിത്യവും ഈ വക കാരുണ്യങ്ങള്‍ അനുഭവിച് അറിഞ്ഞാണ് നാമീ ലോകത്ത് ജീവിക്കുന്നത്
അതു പോലെ അനുഭവിച്ചറിയുവാനുള്ളതാണ് ഖുര്‍ആന്‍. വിശ്വാസം, വികാരം, വിചാരം എന്നിവയുടെ സ്രോതസ്സ് ആന്തരീകമാണ് അത് കൊണ്ട് തന്നെ നമ്മുടെ മനസുകള്ക്ക് ശമന ഔശധമാണ് ഖുര്‍ആന്‍

മാലികുബുനു ദീനാര്‍ (റ) പറയുന്നു: മഴയേറ്റ ഭൂമിയെ പോലെയാണ് ഖുര്ആ്നേല്ക്കു ന്ന ഹൃദയം . വസന്ത തുല്യമായ് അത് പരിലസിച്ചു കൊണ്ടിരിക്കും.

No comments:

Post a Comment