Sunday, 13 November 2011

ഇസ്ലാം,യുദധം,ഫത് വ.


ജന്മദിനം ആഘോഷിക്കരുതെന്ന് ആഹ്വാനംചെയ്ത് പ്രമുഖ മുസ്‌ലിം പഠനകേന്ദ്രമായ യു.പി.യിലെ ദാറുല്‍ ഉലൂം ദേവ്ബന്ദ് പുറത്തിറക്കിയ ഫത്‌വ വിവാദമാകുന്നു. എന്നാല്‍ ദേവ്ബന്ദിന്റെ ഫത്ത്‌വയ്ക്ക് ഇസ്‌ലാമികമായ നിലനില്പില്ലെന്ന് ചൂണ്ടിക്കാട്ടി സൂഫിസംഘടനയായ ഓള്‍ ഇന്ത്യ ഉലമ ആന്‍ഡ് മഷെയ്ഖ് ബോര്‍ഡ് (എ.ഐ.യു.എം.ബി.) രംഗത്തെത്തി.
ജന്മദിനം ആഘോഷിക്കുകയെന്നത് പാശ്ചാത്യ സംസ്‌കാരമാണെന്നും ഇസ്‌ലാമില്‍ അതിന് അനുമതിയില്ലെന്നും ഫത്‌വയില്‍ പറയുന്നു. തങ്ങള്‍ പ്രവാചകന്റെ ജന്മദിനംപോലും ആഘോഷിക്കുന്നില്ലെന്ന് ദേവ്ബന്ദ് വൈസ് ചാന്‍സലര്‍ അബുല്‍ ഖാസിമി നൗമാനി ചൂണ്ടിക്കാട്ടി.
ജന്മദിനാഘോഷത്തിന് ഇസ്‌ലാമില്‍ നിരോധനമില്ലെന്നും ദേവ്ബന്ദിന്റെ നിലപാട് തീവ്രചിന്താഗതി പുലര്‍ത്തുന്ന വഹാബിസത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും എ.ഐ.യു.എം.ബി. ജനറല്‍സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് കിച്ചൗച്ചാവി അഭിപ്രായപ്പെട്ടു.
പ്രവാചകന്റെ ജന്മദിനം ലോകത്താകെ ആഘോഷിക്കുന്നുണ്ടെന്ന് കിച്ചൗച്ചാവി പറഞ്ഞു. സൗദി അറേബ്യയും ഇസ്രായേലുംമാത്രമാണ് പ്രവാചകന്റെ ജന്മദിനം ആഘോഷിക്കാത്ത രാജ്യങ്ങള്‍. സൗദി അറേബ്യയുടെയും വഹാബിസത്തിന്റെയും ആശയങ്ങളാണ് ദേവ്ബന്ദ് നടപ്പാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
***********

ഈ വഹാബിപ്പരിഷകള്‍ ജന്മദിനം പോലുള്ള വൈയക്തിക കാര്യങ്ങളിലും ഇടപ്പെട്ടുതുടങ്ങി അല്ലെ? 'ഇസ്ലാം സമഗ്രജീവിതപദ്ധതി' എന്നാണല്ലോ മുദ്രാവാക്യം അല്ലെ?
 ·  ·  · Friday at 14:06

  • Muhammed Anjooraan അതെ; സൌദി അറേബ്യ ചില കാര്യങ്ങളില്‍ മാതൃകാപരമാണ്.പ്രവാചകന്‍റെ "ജന്മദിനം" അവധിയില്ലാത്ത രാജ്യമാനവിടെ. ഇന്ത്യയിലും ഇത് വേണ്ട എന്ന് പറയാന്‍ "വഹാബികള്‍" തയ്യാറാവണം.
   11 November at 14:11 ·  ·  2

  • Jafar S Kerala ഹോ! ഈ സൗദി അറേബ്യയുടെ ഒരു കാര്യം എല്ലാത്തിനും നമുക്ക് മാത്യക അവര്‍ തന്നെ.ആ കാട്ടുരാഷ്ട്രത്തെ മാത്യകയാക്കാന്‍ കുറച്ചൊന്നും പോരാ അറിവുകേട്!!
   11 November at 14:17 ·  ·  2

  • Salim Mohd ‎`ഫത്‌വ' എന്നാല്‍ ഇസ്‌ലാമിക മതാധ്യക്ഷന്മാരുടെ ഏകീകൃതവും അലംഘ്യവും ആധികാരികവുമായ `മതവിധി' ഒന്നുമല്ല ഒരു വിഷയത്തില്‍ ഏതെങ്കിലും ഒരു പണ്ഡിതന്‍ നല്‌കുന്ന ഫത്‌വയെ അമിത പ്രാധാന്യം നല്‌കി, ഇസ്‌ലാമിന്റെ ആധികാരിക വിധിയായി എഴുന്നള്ളിക്കുന്നു. ഇത്തരത്തില്‍ ഈ മദ്‌റസകള്‍ നല്‌കിയ അനേകം ഫത്‌വകള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചിട്ടുണ്ട്‌ എന്നാല്‍ ഈ ദൈന്യതയെ ആഘോഷിക്കാനൊരുങ്ങുന്ന മാധ്യമപ്രഭുക്കളോടാണ്‌ സഹതാപം തോന്നുന്നത്‌!
   11 November at 14:20 ·  ·  3

  • Jafar S Kerala മതത്തിന്റെ കെണിയില്‍ വീണുകിടക്കുന്ന കോടിക്കണക്കിനു മുസ്ലിങ്ങള്‍ക്ക് മദ്രസ തന്നെയാണൂ പ്രമാണം.അങ്ങനെ അല്ലായിരുന്നെങ്കില്‍ അവര്‍ എന്നെ നന്നായിരുന്നെനെ!
   11 November at 14:22 ·  ·  2

  • Salim Mohd ഫത്‌വകള്‍ മുസ്‌ലിം പണ്ഡിതരുടെ ഏകോപിത അഭിപ്രായമല്ലെന്ന സാമാന്യസത്യം മാധ്യമങ്ങള്‍ മറച്ചുവെക്കുന്നു. മാത്രമല്ല, പക്വവും മധ്യമവും ഇസ്‌ലാമിന്റെ മാനുഷിക മുഖം പ്രതിഫലിപ്പിക്കുന്നതുമായ ഫത്‌വകള്‍ക്ക്‌ മാധ്യമങ്ങില്‍ ഇടംകിട്ടാറില്ല താനും. ഫത്‌വ, ചില സവിശേഷ പണ്ഡിതന്മാരുടെ കേവല അഭിപ്രായപ്രകടനങ്ങള്‍ മാത്രമാണെന്നും അത്തരം ഫത്‌വകളോട്‌ വിയോജിച്ചുകൊണ്ടുള്ള ഗവേഷണങ്ങള്‍ക്കും അഭിപ്രായ പ്രകടനത്തിനും പണ്ഡിതന്മാര്‍ക്ക്‌ ഇസ്‌ലാമിക പ്രമാണങ്ങള്‍ തന്നെ അനുമതി നല്‌കുന്നുണ്ടെന്നുമുള്ള വസ്‌തുത, മാധ്യമങ്ങള്‍ കാണാതെ പോകുന്നു. അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നു.
   11 November at 14:29 ·  ·  2

  • Jafar S Kerala ‎//ഇസ്‌ലാമിന്റെ മാനുഷിക മുഖം // ha ha
   ചിരിപ്പിക്കല്ലെ!!

   11 November at 14:34 ·  ·  2

  • Jafar S Kerala അങ്ങനെയെന്തു ഫത്വ എന്ന് ഇറക്കി എന്നാനു താങ്കല്‍ പറായുന്നത്?
   11 November at 14:35 ·  ·  1

  • Salim Mohd മതത്തിന്റെ കെണിയില്‍ വീണുകിടക്കുന്ന കോടിക്കണക്കിനു മുസ്ലിങ്ങള്ക്ക് മദ്രസ തന്നെയാണൂ പ്രമാണം*********************************************മദ്രസ്സയാണ് പ്രമാണംഎന്ന് താങ്കള്‍ എവ്ടെനിന്നു മനസിലാക്കി
   11 November at 14:41 ·  ·  1

  • Yessem Kkd മൊല്ല, ഫതവ, മദ്രസ്സ ഇവക്കൊന്നും മുസ്ലിംകള്‍ക്കിടയില്‍ വലിയ സ്വാധീനമൊന്നുമില്ല ജാഫെര്‍
   11 November at 15:23 · 

  • Sreenath Devayani schoolil padikkunna kaalangalil ente koode benchil irunnavar hindu enno muslim enno christianenno njangalkkariyillayirunnu,,,uchakku chottu pathrathil avan biriyani kondu varum njangal orumichirunna kazhikkum..orumichu tholathu kai itu nadakkum..parasparam anyar aaennu thonniyathe illa..ipo valarnnu valuthaypol manasilakunnu avan muslim ayirunnu mattavan chistian ayirunnu njan hinduvum..kashtam thanne ee lokam..nammal onnalla..nammal palathanu
   11 November at 15:48 ·  ·  3

  • Musthafa Wayanad thangal paranchathu shariyanu. matrassa yayalum, palliyayalum, ambalamayalum, okky sheriyum thttumanunnu manasilakkiyal .....!!
   11 November at 16:13 · 

  • Gokul Sb Salim Mohd paranjathinodu njan yojikkunnu..atharam fathwakale ethirkunna karyangalum nadakkunnudu ennanu njan manasilaakiyittullathu..
   11 November at 17:00 · 

  • Jafar S Kerala Salim Mohd താങ്കളടക്കം ഉള്ളവര്‍ മദ്രസകളില്‍ നിന്നല്ലേ അന്യമത ദ്വേഷവും സ്വമത മഹത്വവും പടിചിരങ്ങുന്നത്? ഫത്വട്ക്ക് സ്വാധീനം ഇല്ലായിരുന്നങ്കില്‍ rushdi എന്നെ രക്ഷപ്പെട്ടിരുന്നെനെ!
   Saturday at 12:25 · 

  • Salim Mohd സുഹൃത്തേ ഞാന്‍ മദ്രസ്സയില്‍ പഠിച്ചത്‌ അന്യ മതസ്തരെയും മതമില്ലാത്തവരെയും സ്നേഹിക്കാനാണ് താങ്കളുടെ വാദ പ്രകാരം എം എഫ് ഹുസൈന്‍ എന്ന ച്ചിത്രകാരനെ ഏതു ഫതവ യാണ് 'രക്ഷപ്പെടു'ത്തിയത്‌ ഇത്തരം ഫത്‌വകളൊന്നും സമകാലിക മുസ്‌ലിം സമുഹത്തില്‍ യാതൊരു സ്ഥാനവുമില്ല എന്നാണ് എന്റെ മുകളിലുള്ള കമാന്റ്, വെട്ടിയും തരം നോക്കി വികൃതമാക്കി തെറ്റുധാരണയുടെ അടിവരയിട്ട് വികലമാക്കി താങ്കളാണ് ഇസ്ലാമിനോടുള്ള അസഹിഷ്ണുത വരികളിലൂടെ വെളിവാക്കുന്നത്.
   Saturday at 14:57 · 

  • Jafar S Kerala എം.എഫ് ഹുസൈന്‍ പ്രവാചകനെയായിരുന്നു വരച്ചത് എങ്കില്‍ ഈ ഫത്വവക്കാര്‍ എന്തു ചെയ്യുമായിരുന്നു?
   Saturday at 15:14 ·  ·  2

  • Salim Mohd തന്റെ സ്രഷ്ടാവിന് മുന്നില്‍ എല്ലാം സമര്‍പ്പിച്ചുകൊണ്ട് നമസ്കാരത്തിലേര്‍പ്പെട്ടിരുന്ന പ്രവാചകന്റെ ശിരസ്സിലേക്ക് ദുര്‍ഗന്ധം വമിക്കുന്ന ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല ചാര്‍ത്തിയ അഅ്റാബിയുടെ കൈ വെട്ടുന്നതിന് പകരം അദ്ദേഹത്തിന് മാപ്പ് നല്‍കിയ പ്രവാചകനാണു വിശ്വാസികള്‍ക്ക് മാതൃകാ
   Saturday at 15:23 · 

  • Salim Mohd വിമര്‍ശകരുടെ നാവരിയാനോ, അവരെ തെറി പറയാനോ അവരുടെ കൈവെട്ടാനോ തീവ്രവാദ പ്രവര്‍ത്തനം നടത്താനോ ഇസ്ലാം പഠിപ്പിക്കുന്നില്ല
   Saturday at 15:26 ·  ·  1

  • Jafar S Kerala ‎//വിമര്‍ശകരുടെ നാവരിയാനോ, അവരെ തെറി പറയാനോ അവരുടെ കൈവെട്ടാനോ തീവ്രവാദ പ്രവര്‍ത്തനം നടത്താനോ ഇസ്ലാം പഠിപ്പിക്കുന്നില്ല// ഇതു ഏട്ടിലെ പശു മാത്രമായി അവശേഷിക്കുന്നു സ്നേഹിതാ! എത്ര മുസ്ലിങള്‍ക്ക് വിമര്‍ശനങ്ങളെ സമചിത്തതയോടെ നേരിടാനാകും?
   Saturday at 17:54 · 

  • Salim Mohd മത നിരാസം പ്രചാരണം നടത്തിയതിനു കേരളത്തില്‍ ആരുടെയെങ്കിലും നവരിഞ്ഞതോ കൊല ചെയ്തതോ ആയ ഒരു ഉദാഹരണം താങ്കള്‍ക്ക് കാണിക്കാമോ ?ആടിനെ പട്ടിയാക്കുന്ന താങ്കളുടെ "ഏട്ടിലെ പശു" ആരോപണം അതി മനോഹരം തന്നെ
   Saturday at 18:08 · 

  • Jafar S Kerala കേരളം ആ ദിശയിലേക്ക് അതി ദ്രുതം നീങ്ങിക്കൊണ്ടിരിക്കുന്നു.കൈവെട്ട് സംഭവം അതിന്റെ നാന്ദി മാത്രം .ഇപ്പോള്‍ കൈവെട്ടും,കൊല്ലും എന്ന ഭീഷണികള്‍ ഇ മെയിലില്‍ മാത്രം . നേരിട്ടും അത് നടക്കാനുള്ള സാധ്യത നന്നായുണ്ട്. എന്താആയാലും താങ്കളെപ്പോലുള്ള യുവാക്കള്‍ ധാരാളമായി വിധേയരായി ഉള്ളതു കൊണ്ട് ഭാവി ശുഭോദര്‍ക്കം തന്നെ!!
   Saturday at 19:23 · 

  • Vineeth Vengolis Salim Mohd താങ്കള്‍ വളരെയധികം പ്രകോപി താനാണ് . ആ കുടല്‍മാലയുടെ കഥ ഇടയ്ക്കിടെ ഓര്‍മിക്കു :)
   Saturday at 21:37 ·  ·  1

  • Jafar S Kerala ഇസ്ലാമിന്റെ ആ ആദ്യകാലങ്ങളില്‍ മാത്രമേ അതു സമാധാനത്തിന്റെ മതമാകുന്നുള്ളൂ ,പിന്നീടുള്ള നൂറ്റാണ്ടുകളില്‍ അതില്‍ ചോര തളം കെട്ടിക്കിടക്കുന്നു എന്ന് റിച്ചാര്‍ഡ് ഡോക്കിന്‍സ് നിരീക്ഷിക്കുന്നു.അധികാരമോ ആറ്റുധമോ ഇല്ലാത്ത ആദ്യഘട്ടം; സിംഹാസനത്തിലേറിയ മധ്യകാലം; സിംഹാസനകാലത്തെക്ക് മടങ്ങുവാന്‍ ആഗ്രഹിക്കുന്ന വര്‍ത്ത്മാനകാലം !
   Sunday at 02:39 ·  ·  2

  • Usmankutty Kalathil varatte varatte vishayangal entho aakatte nerpakshathil maathrame charchakal nadakkunnullo
   Sunday at 05:08 via Mobile ·  ·  1

  • Salim Mohd ഇസ്ലാമിനെയും മുസ്ലിംകളെയും അക്രമിക്കുകയും തങ്ങളോട് യുദ്ധം നടത്തുകയും ചെയ്തവരോട് മാത്രമാണ് മുസ്ലിംകൽ അടരാടിയത് ഇസ്‌ലാമിക യുദ്ധങ്ങളുടെ പശ്ചാതലം ഇതായിരുന്നു. ആക്രമണത്തെ പ്രതിരോധിക്കൻ നബിതിരുമേനിയുടെ കാലത്തെ സംഘട്ടനങ്ങളിൽ ആകെ വധിക്കപ്പെട്ടത് 1018 പേരാണ്. 259 മുസ്ലിംകളും 759 ശത്രുക്കളും.ഇതിലൊന്നുപോലുംകടന്നാക്രമണമായിരുന്നില്ല. സാമ്രാജ്യത്വ വികസനവുമയിരുന്നില്ല ലക്ഷ്യം
   Sunday at 19:28 · 

  • Vineeth Vengolis അതൊരു അപകടകരമായ വാദമല്ലേ ഗുജറാത്ത് കലാപത്തില്‍ വെറും 790 മുസ്ലിങ്ങളും 254 ഹിന്ദു ക്കലുമേ വധിക്ക പ്പെട്ടിട്ടുള്ളൂ എന്നൊക്കെ പറയുന്ന പോലെ .
   Sunday at 21:36 ·  ·  1

  • Salim Mohd ലോക പോലീസ്‌ ചമയുന്ന അമേരിക്കയുടെ നേതൃത്ത്വത്തില്‍ നട്ന്ന്‍ കടന്നാക്രമണങ്ങള്‍ക്കും നരഹത്യകള്‍ക്കും സമാനമായോന്നു അന്ന് നടന്നിട്ടില്ല എന്നാണ് ഞാന്‍ഉദ്ദേശിച്ചത്
   Sunday at 21:56 ·  ·  1

  • Salim Mohd ഏറ്റവും കൂടുതല്‍ കൊല നടത്തിയ കൊടും ഭീകരന്‍ ഹിറ്റ്ലറാണ്‌.
   60 ലക്ഷം യഹൂദരെയാണ്‌ അയാള്‍ ചാമ്പലാക്കിയത്.
   പരോക്ഷമായി രണ്ടാം ലോക മഹായുദ്ധത്തിലെ 6 കോടി പേരുടെ കൊലയ്ക്കും ഹിറ്റ്ലര്‍ ഉത്തരവാദിയാണ്‌. .
   രണ്ട് കോടി മനുഷ്യരെ കൊലപ്പെടുത്തിയ ജോസഫ് സ്റ്റാലിന്‍!
   ഒന്നര കോടിക്കും രണ്ട് കോടിക്കുമിടയി മനുഷ്യരെ കൊലപ്പെടുത്തിയ മാവോ സേതുങ്!.

   Sunday at 22:05 · 

  • Salim Mohd ഇറ്റലിയിലെ നാല്‌ ലക്ഷം മനുഷ്യരുടെ കോല്യ്ക്കുത്തരവാദിയായ ബെനിറ്റോ മുസ്സോളനി! ഫ്രഞ്ച് വിപ്ലവ കാലത്ത് മാക്സിമിലിന്‍ റോബെസ്പിയര്‍ പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊലപ്പെടുത്തിയത് മൊത്തം 240000 പേരെ കൊന്നിട്ടുണ്ട്.
   കലിംഗ യുദ്ധത്തില്‍ മാത്രം അശോകന്‍ 100000 മനുഷ്യരെ കൊന്നിട്ടുണ്ട്

   Sunday at 22:05 ·  ·  1

  • Salim Mohd ചോര തലം കെട്ടി നില്‍കുന്നത്എവിടെയാണ്?ആഗോളവാര്ത്താ മാധ്യമങ്ങള്‍ ഭീകരതയുടെ പേരില്‍ ഹിഡന്‍ അജണ്ട നടപ്പാക്കുന്നു അത്രേയുള്ളൂ.......
   Sunday at 22:09 ·  ·  1

  • Jafar S Kerala ഇസ്ലമിന്റെ ആദിമകാലത്തെ അവസ്ഥയല്ല ഞാന്‍ പറയുന്നതെന്നു ആദ്യമെ പരഞ്ഞല്ലോ? ആദ്യകാലം അത് വെറും ഗോത്രങ്ങള്‍ തമ്മിലുള്ള വിശ്വാസപ്രശ്നത്തിന്‍ മേലുള്ള യുദ്ധങ്ങളായിരുന്നു.അള്ളാഹുവിനെ വിശ്വസിക്കുന്നവരും അല്ലാത്തവരും തമ്മില്‍.അദ്യ വിജയം അല്ലാഹു നേടിയതോടെ ചിത്രം മാറി.പിന്നെ പടയോട്ടങ്ങളുടെ രക്തരൂക്ഷിത നാടകം അരങ്ങേറുകയായി.അതിന്റെ വേരുകള്‍ നീണ്ട് നീണ്ട് കുരിശുയുദ്ധങ്ങളും കടന്ന് ഒന്നാം ലോകമഹായുദ്ധകാലത്ത് തുര്‍ക്കികള്‍ കൂട്ടക്കൊല ചെയ്ത അര്‍മേനിയക്കാര്‍ വരെ ചെന്നെത്തുന്നു.ഇന്ത്യ,ഈജിപ്ത്,മെസപ്പൊട്ടോമിയ തുടങ്ങിയ ആദിമ സംസ്കാരങ്ങളെ നാമാവശേഷമാക്കാന്‍ ശ്രമിച്ചു.ഇന്ത്യയുടെ കാര്യത്തില്‍ ഒഴികെ മറ്റിടത്തെല്ലാം അല്ലാഹു വിജയിച്ചു.ഇതില്‍ രക്തച്ചൊരിച്ചില്‍ ഇല്ലായിരുന്നു എന്ന് താങ്കള്‍ക്ക് പറയാന്‍ സാധിക്കുമൊ? വര്‍ത്തമാന കാലത്തേ മതതീവ്രവാദം ഹനിച്ചത്,ഹനിക്കാന്‍ പൊകുന്നത് എത്ര ജീവനുകളെയാണ്‌ എന്ന് ചിന്തിച്ച്ചിട്ടുണ്ടോ? പിന്നെ ഹിറ്റലറും സ്റ്റാലിനും രക്തപ്പുഴയൊഴുക്കി എന്നത് ഇസ്ലാം ഒഴുക്കിയതിനു ന്യായീകരണം ആകുമോ? ഇനി ഹിറ്റലര്‍ ഒഴുക്കി അതു കൊണ്ട് ഞങ്ങളും ഒഴുക്കട്ടെ എന്നാണെങ്കില്‍ ശരി.
   Yesterday at 04:10 · 

  • Musthafa Wayanad jafar madrasayil poyittundo....!! undenkil ethu madrasayil...!
   Yesterday at 07:21 · 

  • Salu AbdulSalam ‎@ജാഫര്‍, നിരീക്ഷണം കൊള്ളാം...കുറഞ്ഞത് ലോകത്തിനു കാരുണ്യം പകര്‍ന്നു തന്ന മുഹമ്മദ്‌ നബി(സ), ക്ഷമയുടെ അടയാളമായ അബൂബക്കര്‍(റ), നീതിയുടെ കാവല്‍ക്കാരനായ ഉമര്‍ ഫറൂഖ്‌(റ), ധാന ധര്‍മംകൊണ്ട് മാതൃകയായ ഉസ്മാന്‍ (റ), ധീരതയുടെ പര്യായമായ അലി(റ) തുടങ്ങിയ മുന്‍കാല ഇസ്ലാമിക നേതാക്കളുടെ ജീവ ചരിത്രം ഒരിക്കലെങ്കിലും മനസ്സിരുത്തി വായിച്ച് പഠിച്ചു മനസ്സിലാക്കിയിട്ട് പോരെ ഈ കമന്റുകള്‍...? ഇങ്ങിനെ തന്നെ വേണം ഇസ്ലാമിലെ വിലയിരുത്താന്‍... ഇതാണോ താങ്കളുടെ "നേര്പക്ഷം"..?
   Yesterday at 08:08 ·  ·  2

  • Salim Mohd ഇസ്ലാം പ്രചരിച്ചതു വാളുകൊണ്ടാണെന്ന്‌ ഒരു പ്രചാരണം ഓറിയ ന്റലിസ്റ്റുകളിൽ ചിലർ ഉന്നയിച്ചിട്ടുണ്ട്‌. പിൽക്കാലത്ത്‌ ഇസ്ലാം വിരു ദ്ധതയുടെ മത്ത്‌ പിടിച്ചവർ അതേറ്റു പിടിക്കുകയും ചെയ്തിട്ടുണ്ട്‌. യഥാർഥത്തിൽ ചരിത്ര സത്യങ്ങളോട്‌ ക്രൂരമായ സമീപനമാണിത്‌. വസ്തുത അറിയാൻ ശ്രമിക്കാതെയോ മനഃപൂർവം വിസ്മരിച്ചോ ഉള്ള ഈ പ്രചാരണത്തിന്‌ പുതിയ സമൂഹത്തിൽ നിലനിൽപ്പില്ലാതാ യിട്ടുണ്ട്‌ പഴയ പല്ലവിയിൽ മനഃസുഖം കാണുന്നവർ ഇത്‌ ഇടക്കിടെ ആവർത്തിക്കാറൂമുണ്ടൂ.
   23 hours ago ·  ·  2

  • Jafar S Kerala അപ്പൊള്‍ ഇസ്ലാം ചോര ഒഴുക്കിയിട്ടേയില്ല അതിന്റെ വ്യാപനത്തിനു എന്ന് അല്ലേ?
   23 hours ago ·  ·  1

  • Salim Mohd ഇസ്ലാം ലോകത്ത്‌ വിവിധ ഭൂപ്രദേശങ്ങളിൽ പടർന്നുപന്തലിച്ചതും വേരോടിയതും അതാത്‌ പ്രദേശങ്ങളിലെ വൈവിധ്യങ്ങളെ സ്വാംശീകരിച്ചുകൊണ്ടാണ്‌. ഈ സ്വാംശീകരണം ദാർശ്ശനികതലത്തിലും സാംസ്കാരിക തലത്തിലും രാഷ്ട്രീയതലത്തിലും വൈജ്ഞാനികതലത്തിലുമെല്ലാം ദ്ര്ശ്ശ്യമാണ്‌ ഇസ്ലാമിൽ വാളിനാണ് അഹിംസക്കല്ല സ്ഥാനം എന്ന ധാരണ പ്രബലമാണ്.
   23 hours ago ·  ·  1

  • Salim Mohd പടിഞ്ഞാറിലൂടെ അങ്ങിനെയൊരു ധാരണ/മുൻ വിധി വ്യാപിച്ചതിന്റെ ചരിത്രപരമായ കാരണം കുരിശുയുദ്ധം,മുസ്ലിം കോളനികളിലെ കോളനിവിരൂദ്ധസമരങ്ങൾ 1095ല്‍ ആരംഭിച്ച കുരിശുയുദ്ധങ്ങള്‍ നബി(സ്വ)യെ അപനിര്മിപക്കുവാനുള്ള ക്രിസ്ത്യന്‍ പരിശ്രമങ്ങളുടെ വേഗത വർദിപ്പിച്ചു, ശരീരത്തില്‍ കുരിശുതുന്നിയ കുപ്പായവും ചുണ്ടില്‍ ബൈബിള്‍ മന്ത്രങ്ങളും കയ്യില്‍ ആയുധങ്ങളുമായി ക്രിസ്ത്യന്‍ മതഭ്രാന്തന്മാുര്‍ രണ്ടുനൂറ്റാണ്ടുകാലം മുസ്ലിം നാടുകളില്‍ ചോരചിന്തിയ കാപാലികത്വമാണ്‌ ചരിത്രത്തില്‍ കുരിശുയുദ്ധം എന്ന പേരിലറിയപ്പെടുന്നത്‌കുരിശുയുദ്ധകാലത്തെ രാഷ്ട്രീയ/മത ആവശ്യങ്ങള്ക്കു വേണ്ടി ക്രിസ്ത്യന്‍ ബുദ്ധിജീവികള്‍ മുഹമ്മദ്‌ നബി (സ്വ)ക്കുമേല്‍ ചാര്ത്തി യ വില്ലന്‍ പരിവേഷം യൂറോപ്പ്‌ എങ്ങനെ പുനഃപരിശോധനകളില്ലാതെ നൂറ്റാണ്ടുകളിലേക്ക്‌ (തലമുറകളിലേക്കും) സംപ്രേക്ഷണം ചെയ്യുന്നു
   22 hours ago ·  ·  1

  • Salim Mohd തീവ്രവാദത്തിന്റെയും ഭീകരവാദപ്രവര്ത്ത നങ്ങളുടെയും ഉറവിടം ഇസ്ലാംമതമോ അതിലെ ജിഹാദോ അല്ല. അതിന് രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ ഒട്ടേറെ കാരണങ്ങള്‍ വേറെയുണ്ട്. ഭീകരപ്രവര്ത്ത്നം മുസ്ലിംകളുടെ കുത്തകയുമല്ല.
   22 hours ago ·  ·  2

  • Salim Mohd ഇന്ത്യയിലെ ഭീകരപ്രസ്ഥാനങ്ങളെ എടുക്കുക. കശ്മീരിലെ ഭീകരവാദികള്‍ മുസ്ലിംകളാണെങ്കില്‍ പഞ്ചാബില്‍ സിക്കുകാരാണ്. നാഗാലാന്റിലെ ഭീകരന്മാര്‍ ക്രൈസ്തവരായ നാഗന്മാരാണ്. ആന്ധ്രയിലെ പീപ്പ്ള്സ്ു വാര്‍ ഗ്രൂപ്പും തമിഴ്നാട്ടിലെ എല്‍.ടി.ടി.ഇയും ഹിന്ദുക്കളാണ്. ശ്രീലങ്കയിലും നേപ്പാളിലുമുള്ള ഭീകരപ്രസ്ഥാനങ്ങളും മുസ്ലിംകളുടേതല്ല. ഭീകരതയുടെ ഉറവിടം ഇസ്ലാമോ മറ്റേതെങ്കിലും മതങ്ങളോ ആണെന്ന് സ്ഥാപിക്കാനുള്ള യത്നം അതിന്റെ യഥാര്ഥട കാരണങ്ങളില്നിംന്ന് ഒളിച്ചോടാനുള്ള വിഫലശ്രമം മാത്രമാണൂ.
   22 hours ago · 

  • Jafar S Kerala ‎//തീവ്രവാദത്തിന്റെയും ഭീകരവാദപ്രവര്ത്ത നങ്ങളുടെയും ഉറവിടം ഇസ്ലാംമതമോ അതിലെ ജിഹാദോ അല്ല.// ആണെന്ന് ഞാന്‍ പറഞ്ഞില്ല.താങ്കള്‍ പറഞ്ഞ തീവ്രവാദമല്ലാം തന്നെ ചില പ്രത്യേക പ്രദേശങ്ങളില്‍ മാത്രം നിലനില്പ്പുള്ളതാണു അല്ലെങ്കില്‍ ആയിരുന്നു.തീവ്രവാദത്തിനു ഒരു സാര്വദേശീയ മുഖം തീര്‍ത്തത് ഇസ്ലാമിക തീവ്രവാദം അല്ലെ? ലോകസമാധാനതിനു തന്നെ ഭീഷണീ ആയിമാറിയ അതു 'പാശ്ചാത്യ സ്യഷ്ടിയാണെന്ന പഴം പല്ലവി ആര്‍ക്കണ്‌ ഗുണം ചെയ്യുക?
   22 hours ago ·  ·  1

  • Salim Mohd ആയിരക്കണക്കിനു നിരപരാധികളെ ലോകത്തിന്റെ പല ഭാഗത്തുമായി ചാവേര്‍ബോംബ് പൊട്ടിച്ചു കൊലപ്പെടുത്തുന്ന് ഭീകര്ത മുസ്ലിം നാമം ഉള്ളതു കൊണ്ടു ഇസ്ലാമിക തീവ്രവാദം എന്നു അരൊപിക്കുന്നു
   എന്തു കൊണ്ട് ജോസഫ് സ്റ്റാലിനെയും ഹിറ്റ്ലരെയും ക്രിസ്ത്യൻ ഭീകരർ എന്നു വിളീക്കുന്നില്ല ?സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ടതില്‍ വെച്ചേറ്റവും വലിയ നരഹത്യയാണ്‌ ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ കാര്മി‌കത്വത്തില്‍ നടന്നത്‌. ആയിരക്കണക്കിന്‌ മുസ്‌ലിംകളെയാണ്‌ അന്ന്‌ കൊന്നൊടുക്കിയത്‌. തീയിട്ട്‌ ചുട്ടെരിച്ചും വെട്ടിയും കുത്തിയും ഗര്ഭിമണികളുടെ വയര്‍ കുത്തിപ്പൊളിച്ചും സംഘപരിവാര ഭീകരവാദികള്‍ നടത്തിയ നരനായാട്ടിന്‌ ഹിന്ദു ബീകരത എന്നു വിളീക്കുന്നില്ല. ?

   22 hours ago ·  ·  1

  • Salim Mohd ഇസ്‌ലാം എന്ന പദത്തിന്‍റെ അര്‍ത്ഥം തന്നെ സമാധാനം എന്നാണ്. അതുകൊണ്ട് തന്നെ യാതൊരുവിധ തീവ്രവാദത്തേയും ഭീകരവാദത്തേയും ഇസ്‌ലാം അനുവദിക്കുന്നില്ല
   22 hours ago ·  ·  2

  • Salim Mohd മതത്തിന്‍റെ കാര്യത്തില്‍പോലും തീവ്രത പുലര്‍ത്തുന്നത് പ്രവാചകന്‍ വിലക്കി. "മതത്തില്‍ തീവ്രത പുലര്‍ത്തിയവന്‍ നശിച്ചത് തന്നെ".
   22 hours ago ·  ·  2

  • Salim Mohd പ്രവാചകനെയും അനുചരന്മാരെയും നിരന്തരം മര്‍ദിക്കുകയും പലരെയും വധിക്കുകയും നാട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്ത ശത്രുക്കള്‍ ബന്ധിതമായി പ്രവാചകസന്നിധിയില്‍ ഹാജരാക്കപ്പെട്ടപ്പോള്‍ പ്രവാചകന്‍ അവരോടു പറഞ്ഞു: "നിങ്ങള്‍ സ്വതന്ത്രരാണ്, നിങ്ങളെ വെറുതെ വിട്ടിരിക്കുന്നു".
   മഹാനായ ഈ പ്രവാചകന്‍റെ അനുയായികള്‍ക്ക് എങ്ങനെയാണ് തീവ്രവാദികളാവാന്‍ കഴിയുക?

   22 hours ago ·  ·  3

  • Salu AbdulSalam ഇസ്ലാമിന്റെ പേരില്‍ മുസല്‍മാന്റെ പേരും സ്വീകരിച്ചു നിരപരാധികളെ കൊന്നൊടുക്കാന്‍ വിശുദ്ധ ഖുര്‍'ആനോ അതേറ്റുവാങ്ങിയ മുഹമ്മദ്‌നബി(സ)യോ ഇസ്ലാമിന്റെ മറ്റു സ്വഹാബികളോ ആര്‍ക്കും ഒരു കാലത്തും അവകാശമോ ഉപദേശമോ നിര്‍ദേശമോ നല്‍കിയിട്ടില്ല..ഇസ്ലാമിനെ അടുത്തറിയാത്ത ചില തലേകെട്ടുകാരായ അന്തര്‍ദേശീയ താലിബാന്മാരും ലാദന്മാരും മറ്റു പ്രാദേശിക കൈവെട്ടുകാരുമെല്ലാം കൂടി ഇസ്ലാമിന്റെ രക്ഷകരെന്ന മട്ടില്‍, ഇസ്ലാമെന്നാല്‍ ചോരയും വാളെടുക്കലുമെന്നും ജിഹാദ്‌ എന്നാല്‍ നിരപരാധികളെ അക്രമിക്കലുമാണെന്നും ധരിച്ചുവെച്ചിരിക്കുന്നു..."കാരണം കൂടാതെ ഒരു മനുഷ്യന്‍ കൊല ചെയ്യപ്പെട്ടാല്‍ അവന്‍ ലോകത്തുള്ള സകല മനുഷ്യരെയും കൊന്ന കൊലയാളിയായി കണക്കാക്കപ്പെടുമെന്ന്"(ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം, കൊല്ലപ്പെട്ടവന്‍ മുസല്മാനെന്നോ, ഹിന്ദുവെന്നോ, ക്രിസ്ത്യനെന്നോ, ജൂതനെന്നോ അല്ല മുഹമ്മദ്‌ നബി (സ) പറഞ്ഞത്‌..!ഒരു മനുഷ്യന്‍ കൊലചെയ്യപ്പെട്ടാല്‍...) ലോകത്തോട് വിളിച്ചു പറഞ്ഞ മുഹമ്മദ്‌ നബി (സ) തങ്ങളുടെ രീതിയാണ് ഇസ്ലാം പിന്‍പറ്റുന്നത്, പരമകാരുണീകനായ അള്ളാഹു വിശുദ്ധ ഖുര്‍'ആനിലൂടെ പഠിപ്പിച്ച യഥാര്‍ത്ഥ ചര്യാണ് യഥാര്‍ത്ഥ മുസല്‍മാന്റെ ഇസ്ലാമിക വിശ്വാസം..അവിടെയൊന്നും ആരും ആരുടേയും മതവിശ്വാസത്തെ ഹനക്കാനോ മറ്റുള്ളവരുടെ അവകാശം കവര്ന്നെടുക്കണോ പറയുന്നില്ല, പടിപ്പിക്കുന്നുമില്ല...ചിലയാളുകള്‍ ചില സ്വാര്‍ത്ഥ താല്പര്യം കണക്കിലെടുത്ത് മറ്റു പലരുടെയും പണിയാളാവുന്നതാണ് ചെറുക്കപ്പെടേണ്ടത്, അവിടെയാണ് മുസല്‍മാന്റെ ഈമാന്റെ (വിശ്വാസത്തിന്റെ) ശക്തി കാണിക്കേണ്ടത്..ഒരു മുസല്‍മാന്റെ പേരും പിശാചിന്റെ പ്രവര്‍ത്തിയുമായാല്‍ അവന്‍ ഇസ്ലാം മതവിശ്വാസിയാവില്ല..വാളെടുത്തവരെല്ലാം വെളിച്ചപ്പാടാവുമോ..?
   22 hours ago ·  ·  3

   • Thaju Kv salim; stalinum hitlarum theevravadam sweekarichath christianitye samrakshikkaano valarthano alla...
    21 hours ago · 
   • Thaju Kv islamika theevravadam islam mathavumayi thanne bandhapettullathaan...athil vyakthik prasakthiyilla.....ella muslim theevravadikalkkum prachodanam islam enna matham thanneyaan....ath ethenkilum oru pradeshatho rajyatho mathram othungi nilkunnumilla..
    21 hours ago · 
   • Salim Mohd മതം ഇതൊന്നും പഠിപ്പിച്ചിട്ടില്ല ''വര്‍ഗീയ തയിലേക്ക് ക്ഷനിക്കുന്നവനും വര്‍ഗീയ തക്ക് കൂട്ട് നില്‍ക്കുന്നവനും വര്‍ഗീയ തക്ക് വേണ്ടി മരിക്കുന്നവനും നമ്മില്‍ പെട്ടവനല്ല'' എന്നാണ്പ്രവാചക വചനം Thaju Kv
    20 hours ago · 
   • Salim Mohd നിരപരാധികളെ കൊന്നൊടുക്കിയപ്പോള്‍ ഇവരിലാരും അവരുടെ മത ശാസനകളെ അനുസരിക്കുകയല്ല ചെയയുന്നത്; ആണെങ്കില്‍ ഒരു കൊലപാതകം പോലും അവര്‍ നടത്തുമായിരുന്നില്ല
    20 hours ago ·  ·  1
   • Thaju Kv avarokke islam thalkk pidichit thanneya theevravaadi aakunnath....athin kaaranam islam thanneya.....
    19 hours ago · 
   • Thaju Kv ningal parayunnath poleyum islamine vyaakyaanikkaam, avar cheyyunnath poleyum vyakyaanikkaam. kaaranam islam vairudhyangalude kalavarayaan
    19 hours ago · 
   • Thaju Kv islam enna wordin shandi enna arthamund. athupole anusarikkuka enna arthavumund.....so anusarikkuka enna arthamaan islam mathathin kooduthal cherunnath......shanthi athinte ayalath koodi poyitiilla, thudakkam thanne yudham kondaanallo
    19 hours ago · 
   • Salim Mohd ഇസ്ലാം ആണെന്ന്പറഞ്ഞുആരെങ്കിലുംകിണറ്റില്‍ ചാടിയാല്‍അത് ഇസ്ലാം ആകുമോ ? ഇസ്ലാം പഠിക്കേണ്ടതും എന്താണെന്നു മനസിലെക്കെണ്ടതും വിമര്‍ശകരില്‍ നിന്നല്ല സ്വന്തം ഇഷ്ട്ടപ്രകാരവുമല്ല പ്രവചകനില്‍ നിന്നാണ് അതുള്‍കൊളെണ്ടത്
    19 hours ago ·  ·  1
   • Salim Mohd മതം തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരാണ്‌ തീവ്രവാദത്തെ `ജിഹാദാ'യി തെറ്റിദ്ധരിപ്പിക്കുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന അപകടകരമായ അവസ്ഥയാണ്‌ ഇന്നുള്ളത്‌. ഒരു യഥാര്‍ഥ വിശ്വാസിക്ക്‌ ഒരിക്കലും തീവ്രവാദിയോ ഭീകരവാദിയോ ആകാന്‍ കഴിയില്ല.
    19 hours ago ·  ·  2
   • Jafar S Kerala കുറേ കാലമായി കേള്‍ക്കുന്ന ഒരു സ്ഥിരം പല്ലവി ആണ്‌ :ഇതൊന്നും മതത്തില്‍ പറഞ്ഞിട്ടില്ല ,മതം പറയുന്നത് ഇതൊന്നുമല്ല തുടങ്ങിയവ.പിന്നെന്താണ്‌ മതം? പുസ്തകത്തില്‍ എഴുതിയതു മാത്രമോ? സത്യത്തില്‍ ആളുകള്‍ ആചരിക്കുന്നതല്ലെ മതം? അങ്ങനെയെങ്കില്‍ ഇസ്ലാം എന്നതു നാമിവിടെ കാണുന്നതൊക്കെയല്ലെ?
    19 hours ago ·  ·  1
   • Jafar S Kerala ‎//മതം തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരാണ്‌ തീവ്രവാദത്തെ `ജിഹാദാ'യി തെറ്റിദ്ധരിപ്പിക്കുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന അപകടകരമായ അവസ്ഥയാണ്‌ ഇന്നുള്ളത്‌. //ഇതു മാത്രമാണ്‌ ശരി,എന്നില്‍ മാത്രമാണു സത്യം തുടങ്ങിയവയാണ്‌ ഇസ്ലാമിന്റെ അടിസ്ഥാനം ധാര .ഇതു അപര വിശ്വ്വാസങ്ങളെ വളരാന്‍ അനുവദിക്കുന്നില്ല . കൂടാതെ ഏകദൈവ/ഗ്രന്ഥ/ വിശ്വാസം ബഹുത്വത്തെ വളരാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു.ഇതൊക്കെയാണ്‌ മൗലിക വാദത്തിന്റെ ഇസ്ലാമിക വേരുകള്‍.ചുരുക്കത്തില്‍ മതത്തില്‍ തന്നെയുണ്ട് മൗലികവാദം എന്നു സാരം .അങ്ങനെ വരുമ്പോള്‍ മതം വളെരെ പരിശുദ്ധമാണ്‌ അതിനെ തെറ്റായി ഉപയോഗിക്കുകയോ നിരവചിക്കുകയോ ആണ്‌ മൗലികവാദികള്‍ ചെയ്യുന്നത് എന്ന വാദത്തിനു നിലനില്പുണ്ടോ?
    19 hours ago ·  ·  1
   • Abdul Arshad Thankal yathaarthathil oru Jafar thanneyaano atho ...?
    18 hours ago ·  ·  1
   • Abdul Arshad Ivide vambanmaaraaya budhijeevikal islamine asleshikkumbol... 'vamban budhijeeviyaaya" Jafar S Kerala islamine ishtappedaathirikkan kaaranam...athu arivukedu..
    18 hours ago ·  ·  1
   • Thaju Kv ABDUL ARSHAD U R CORRECT.......JAFAR VIVARAMILLATHE ENTHOKKEYOO PARAYALLE
    17 hours ago ·  ·  1
   • Salim Mohd സമാധാനപരമായി ജീവിതം നയിച്ചാലും വിമര്ശാകര്‍ ഇസ്‌ലാംവിരുദ്ധ പ്രചാരണം ഉപേക്ഷിക്കാനോ ലഘൂകരിക്കാനോ സാധ്യതയില്ല. ഇന്ന് ലോകത്ത് വീണുകൊണ്ടിരിക്കുന്ന രക്തക്കറകളുടെയും മൂലകാരണം ഒരളവോളം രാഷ്ട്രീയമാണൂ . .ഒരു മുസ്‌ലിം ആദര്ശു പ്രതിബദ്ധതയോടെ തികച്ചും സമാധാനപരമായ ജീവിതം നയിച്ചാലും ചെമ്മരിയാട്ടിന്‍ കുട്ടിക്കെതിരില്‍ ചെന്നായ ഉന്നയിച്ചതുപോലുള്ള ന്യായങ്ങള്‍ പറഞ്ഞ്‌ ഇതര ജനവിഭാഗങ്ങള്‍ അവരെ ആദ്യം മൗലികവാദികളായും പിന്നീട്‌ ഭീകരവാദികളായും ചിത്രീകരിക്കുന്ന നടപടി തുടരും.അതു തന്നെയാണു ചില്ര്ക്ക് താല്പര്യവും.
    15 hours ago ·  ·  1

No comments:

Post a Comment