Friday 4 November 2011

കഴുത്തറുക്കലാണോ ആരാധന?

മുസ്ലികള്‍ഇബ്രാഹിം നബിയുടെ മകന്‍ ഇസ്മയിലിനെ ബലി നല്‍കാന്‍ തയാറായതിന്‍റെ സ്മരണയ്ക്കാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ചരിത്രത്തിന്റെ ഇരുളടഞ്ഞ ഇടനാഴികകളില്‍ ഇടക്കിടെ നടന്നുകൊണ്ടിരുന്ന നരബലിയെന്ന അത്യാചാരത്തിന് അറുതിവരുത്തിയ മഹല്‍സംഭവത്തിന്റെ അനുസ്മരണമാണ് ഇസ്ലാമിലെ ബലി.


 ബലിക്കല്ലിലെ മാംസം പൂജാരിക്കുള്ളതാണ്‌. വെട്ടിയ കോഴിയുടെ മാംസം കോമരത്തിനുള്ളതാണ്‌. ഇസ്‌ലാമില്‍ ബലി ആരാധനയാണ്‌. എന്നാല്‍ ബലിയറുത്ത മൃഗത്തിന്റെ മാംസം പാവങ്ങള്‍ക്ക്‌ പൂര്‍ണമായും വിതരണം ചെയ്യണം. ഉടമസ്ഥനും അതില്‍ നിന്ന്‌ അല്‍പം എടുക്കാം. അതിനിടയില്‍ ആരുമില്ല. പ്രതിഷ്‌ഠയ്‌ക്ക്‌ രക്താഭിഷേകമില്ല. 


``അവയുടെ മാംസങ്ങളോ രക്തങ്ങളോ അല്ലാഹുവിങ്കല്‍ എത്തുന്നില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്‌ഠയാണ്‌ അവങ്കല്‍ എത്തുന്നത്‌'' (22:37).


 ഇസ്ലാമിലെ ബലി സമര്‍പ്പണത്തിന്റെയാണ് അതിങ്ങനെ ചുരുക്കാം..........പ്രായമേറെയായിട്ടും ഇബ്റാഹീം പ്രവാചകന്നു സന്താനങ്ങളുണ്ടായില്ല. അതീവ ദുഃഖിതനായ അദ്ദേഹം ദൈവത്തോടു സന്താനലബ്ധിക്കായി മനംനൊന്തു കേണു. നിരന്തര പ്രാര്‍ഥനക്കൊടുവില്‍ പ്രപഞ്ചനാഥന്‍ അദ്ദേഹത്തിന് ഒരു മകനെ പ്രദാനം ചെയ്തു. ഇസ്മാഈല്‍ എന്നു വിളിക്കപ്പെട്ട ആ ഇഷ്ടപുത്രന്‍ കൂടെ നടക്കാറായപ്പോള്‍ അവനെ ബലി നല്‍കണമെന്ന ദൈവശാസനയുണ്ടായി. പിതാവും പുത്രനും ദൈവകല്‍പന പാലിച്ച് ബലിക്കൊരുങ്ങി. അപ്പോള്‍, മകനെ അറുക്കേണ്ടതില്ലെന്നും പകരം മൃഗത്തെ ബലിനല്‍കിയാല്‍ മതിയെന്നും ദൈവശാസനയുണ്ടായി. 'എന്തുകിട്ടു'മെന്ന ചോദ്യമുണര്‍ത്താനാണല്ലോ ഭൌതികജീവിതവീക്ഷണം മനുഷ്യനെ എപ്പോഴും പ്രേരിപ്പിക്കുക. എന്നാല്‍, 'എന്തു നല്‍കാനാവും' എന്ന ചിന്തയും ചോദ്യവുമാണ് മതം എപ്പോഴും വിശ്വാസികളിലുണര്‍ത്തുക. അതിനു 'പ്രയാസപ്പെട്ടതെന്തും' എന്ന് ജീവിതത്തിലൂടെ മറുപടി നല്‍കാനുള്ള പ്രചോദനമാണ് ബലി സൃഷ്ടിക്കുന്നത്. തനിക്കേറ്റം പ്രിയപ്പെട്ടതുള്‍പ്പെടെ എന്തും ദൈവത്തിനു സമര്‍പ്പിക്കാന്‍ സന്നദ്ധനായ ഇബ്റാഹീം പ്രവാചകന്റെ ത്യാഗപൂര്‍ണമായ ഈ പ്രവൃത്തിയുടെ പ്രതീകാത്മകമായ ആവര്‍ത്തനമാണ് ഹജ്ജിലെയും അതിനോടനുബന്ധിച്ച പെരുന്നാളിലെയും ബലി. തനിക്കേറ്റം ഇഷ്ടപ്പെട്ടതുള്‍പ്പെടെ ആവശ്യമായതൊക്കെ നല്‍കാന്‍ ഒരുക്കമാണെന്നതിന്റെ പ്രതിജ്ഞയും പ്രഖ്യാപനവുമാണത്.


ആഹാരമില്ലാതെ ഇവിടെ ഒന്നിനും ജീവിക്കാനാവില്ല. സസ്യങ്ങളും പ്രാണികളും ഇഴജീവികളും ജലജീവികളും കന്നുകാലികളും പറവകളുമെല്ലാം ജീവിക്കുന്നത് ഭക്ഷണം ഉപയോഗിച്ചാണ്. അത് സാധ്യമാവണമെങ്കില്‍ ഓരോന്നിനും മറ്റുള്ളവയെ ഉപയോഗപ്പെടുത്തുകതന്നെ വേണം. സസ്യങ്ങള്‍ നിലനില്‍പിനായി മറ്റു സസ്യങ്ങളെ ഉപയോഗിക്കുന്നു. അപൂര്‍വം ചിലത് ജീവികളെയും ആഹാരമായുപയോഗിക്കാറുണ്ട്. പ്രാണികള്‍ സസ്യങ്ങളെയും മറ്റു ജീവികളെയും ഭക്ഷിക്കുന്നു. വായുവിലും വെള്ളത്തിലും കരയിലും കടലിലുമുള്ള ജീവികളെല്ലാം നിലനില്‍ക്കുന്നത് സസ്യങ്ങളെയും മറ്റു ജീവികളെയും ആഹാരമായുപയോഗിച്ചാണ്. ഇവയില്‍ ഓരോ ജീവിക്കും അതിന്റെ ശരീരഘടനക്കനുസൃതമായ ജീവിതരീതിയാണുള്ളത്. മുയല്‍ സസ്യഭുക്കായതിനാല്‍ അതിനനുസൃതമായ പല്ലും വയറുമാണ് അതിനുള്ളത്. സിംഹം മാംസഭുക്കായതിനാല്‍ അതിന്റെ വായയുടെയും വയറിന്റെയും ഘടന അതിനു ചേരുംവിധമാണ്. മനുഷ്യന്‍ സസ്യാഹാരവും മാംസാഹാരവും ഉപയോഗിക്കാന്‍ സാധിക്കുംവിധമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തീര്‍ത്തും സസ്യഭുക്കുകളായ ആട്, പശു, ചെമ്മരിയാട് തുടങ്ങിയവയുടെ പല്ലുകള്‍ സസ്യാഹാരം മാത്രം കഴിക്കാന്‍ കഴിയുംവിധം പരന്നതും നിരപ്പായതുമാണല്ലോ. പൂര്‍ണമായും മാംസഭുക്കായ കടുവ പോലുള്ളവയുടേത് കൂര്‍ത്തതും മൂര്‍ച്ചയുള്ളതുമത്രേ. എന്നാല്‍, മനുഷ്യനു രണ്ടിനും പറ്റുന്ന പല്ലുകളുണ്ട്. പരന്നതും നിരപ്പായതുമായ പല്ലുകളോടൊപ്പം മൂര്‍ച്ചയുള്ളവയും കൂര്‍ത്തവയുമുണ്ട്. അഥവാ, മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതുതന്നെ മിശ്രഭുക്കായാണ്. ദഹനേന്ദ്രിയങ്ങളുടെ സ്ഥിതിയും ഇതുതന്നെ. സസ്യഭുക്കുകള്‍ക്ക് സസ്യാഹാരം മാത്രം ദഹിപ്പിക്കാവുന്നതും മാംസഭുക്കുകള്‍ക്ക് അതിനനുസൃതമായതുമാണ് ദഹനേന്ദ്രിയങ്ങളെങ്കില്‍ മനുഷ്യന്റേത് രണ്ടിനെയും ദഹിപ്പിക്കാവുന്ന വിധമുള്ളവയാണ്. പല്ലുകളുടെയും ദഹനവ്യവസ്ഥയുടെയും അവസ്ഥതന്നെ മനുഷ്യന്‍ മിശ്രഭുക്കാണെന്ന് അസന്ദിഗ്ധമായി തെളിയിക്കുന്നു. 


. ഒരു ജീവിയെയും കൊല്ലുകയില്ല എന്നതാണ് അഹിംസകൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെങ്കിലും അതിനനുസൃതമായി ജീവിതം നയിക്കുന്ന ആരും ഈ ഭൂമിയിലില്ല. മാംസാഹാരം കഴിക്കാത്തവര്‍ സസ്യാഹാരം ഭക്ഷിക്കുന്നവരാണല്ലോ. സസ്യങ്ങള്‍ക്ക് ജീവനും വികാരവുമുണ്ട.ന്ന കാര്യം വിസ്മരിക്കരുത്യുക്തിവാദികള്‍ തേങ്ങാപ്പൂള് തിന്നാറില്ലേ?; ഇളനീരു കുടിക്കാറില്ലേ?; നെയ്യു കൂട്ടാറില്ലേ? 
 സൊന്തം വയര്‍ നിറക്കാന്‍ സസ്യാഹാരം കഴിക്കരില്ലേ?
പാല്‍ കുടിക്കാരില്ലേ....? അതു് അതിന്റെ കുഞ്ഞുങ്ങള്ക്കു് അവകാശപ്പെട്ടതല്ലേ?
ഇതുപോലെ തന്നെയാണ് സസ്യങ്ങളും അതോ സസ്യങ്ങള്ക്ക്ജീ വനില്ല എന്നാണോ ? അതോ ഇത്ന്നുംകഴിക്കാതെ വെറും ശ്വാസം മാത്രം ഉള്ളിലോട്ട് ആവാഹിച്ചു കഴിയുകയാണോ? യുക്തി വാദികൾ 
ഹജ്ജിന്റെ സമയത്ത് അറുക്കുന്ന് മുഴുവന്‍ ശീതികരിച്ച് ദരിദ്ര രാജ്യങ്ങളിലേക്ക് അയക്കുന്നതിനുള്ള അതി വിപുലമായ സംവിധാനമുണ്ട് സൌദി അറേബിയയില്‍ അറവുമാംസം വളരെ ശാസ്ത്രീയമായി സംസ്കരിച്ചു് ആഫ്രിക്ക സോമാലിയ തുടങ്ങിയ സ്ഥലങ്ങളിലേക്കു് അയക്കുകയും ചെയ്യുന്നു  
കല്ലെറിയല്‍ ഒരു പ്രദീത്മാകം മാത്രമാണ് അവിടെ പിശാജ്‌ ഒന്നുമില്ല എറിയുന്നവന്റെ ഉള്ളിലെ പൈശാചികതെയാണ് കല്ലേരിയുന്നത്.ഏതു മനുഷ്യനും ശരീരത്തില്‍ മുറിവുപറ്റിയാല്‍ അതിലെ വിഷാണുക്കളെ മരുന്നുപയോഗിച്ചു കൊല്ലുന്നു. ഉദരത്തിലെ കൃമികളെ നശിപ്പിക്കുന്നു. കൊതുകുകള്‍ മുട്ടയിട്ടുവിരിയുന്ന കെട്ടിനില്‍ക്കുന്ന മലിനജലത്തില്‍ വിഷം തളിച്ച് അവയെ കൊല്ലുന്നു. മൂട്ടയെയും കൊതുകിനെയും നശിപ്പിക്കുന്നു. ചുരുക്കത്തില്‍, ഏതെങ്കിലും ജീവിയെ ഹനിക്കാതെ ആരും എവിടെയുമില്ല; ഉണ്ടാവുക സാധ്യവുമല്ല. മനുഷ്യസമൂഹത്തിന്റെ സുഗമമായ നിലനില്‍പിനായി വിഷാണുക്കളെ കൊല്ലാമെങ്കില്‍ അതേ കാര്യത്തില്‍ ഏറ്റം നല്ല പോഷകാഹാരമെന്ന നിലയില്‍ മാംസം ഉപയോഗിക്കാവുന്നതാണ്. പ്രോട്ടീന്‍, ഇരുമ്പ്, വിറ്റാമിന്‍ ബി. 1, നിയാസിന്‍ തുടങ്ങിയവ മാംസാഹാരത്തില്‍ ധാരാളമായി ഉണ്െടന്നത് അനിഷേധ്യമാണ്. സസ്യങ്ങളെയും പ്രാണികളെയും അണുക്കളെയും മറ്റും തങ്ങളുടെ നിലനില്‍പിന്നായി കൊല്ലാമെന്ന് തീരുമാനിച്ചവര്‍ ജനകോടികള്‍ക്ക് ആഹാരമായി മാറുന്ന മാംസം ഉപേക്ഷിക്കണമെന്ന് പറയുന്നത് തീര്‍ത്തും നിരര്‍ഥകമത്രെ. അതുകൊണ്ടുതന്നെ, ജീവജാലങ്ങളോട് പരമാവധി കാരുണ്യം കാണിക്കാന്‍ കല്‍പിക്കുന്ന ഇസ്ലാം അവയുടെ മാംസം ഭക്ഷിക്കുന്നത് അനുവദനീയമാക്കി. ലോകത്തിലെ കോടിക്കണക്കിന് ജനങ്ങള്‍ ജീവിതം നയിക്കുന്നത് മാംസാഹാരം ഉപയോഗിച്ചാണ്. അത് വിലക്കുന്നത് സാമൂഹ്യദ്രോഹവും ജനവിരുദ്ധവുമാണ് 


ആരെങ്കിലും ഒരു പക്ഷിയെ അനാവശ്യമായി വധിച്ചാല്‍ അന്ത്യദിനത്തില്‍ അത് അലമുറയിട്ടുകൊണ്ട് അല്ലാഹുവോട് പറയും: എന്റെ നാഥാ! ഇന്നയാള്‍ എന്നെ അനാവശ്യമായി കൊന്നിരിക്കുന്നു. ഉപയോഗത്തിനു വേണ്ടിയല്ല അയാളെന്നെ വധിച്ചത്.''(നസാഈ, ഇബ്നുഹിബ്ബാന്‍) തണുപ്പകറ്റാന്‍ തീയിട്ട അനുചരന്മാരോട്, ഉറുമ്പ് കരിയാന്‍ കാരണമാകുമോ എന്ന ആശങ്കയാല്‍ അത് കെടുത്താന്‍ കല്പിക്കുകയും ഒട്ടകത്തെ കെട്ടിയിട്ട് അതിന് ആഹാരം നല്കാീതെ പട്ടിണിക്കിട്ടവനെ ശക്തമായി ശാസിക്കുകയും മൃഗങ്ങളുടെ മുഖത്ത് മുദ്രവെക്കുന്നതും പുറത്ത് ചൂടുവെക്കുന്നതും വിലക്കുകയും ജന്തുക്കളുടെ പുറംഭാഗം 'ഇരിപ്പിട'മാക്കരുതെന്ന് ആജ്ഞാപിക്കുകയും ചെയ്ത പ്രവാചകന്‍ വൃക്ഷങ്ങളോടുപോലും കരുണ കാണിക്കണമെന്ന് ഉപദേശിക്കുകയുണ്ടായി. മരത്തിനുനേരെ കല്ലെറിഞ്ഞ കുട്ടിയോട് അവിടന്ന് പറഞ്ഞു: "ഇനിമേല്‍ നീ ഒരു മരത്തേയും കല്ലെറിയരുത്. കല്ലുകൊണ്ടാല്‍ അതിനു വേദനിക്കും.'' ഇവ്വിധം ഈ പ്രപഞ്ചത്തിലെ എല്ലാറ്റിനോടും നിറഞ്ഞ കാരുണ്യത്തോടെ വര്ത്തിതക്കണമെന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത്.

No comments:

Post a Comment